മാങ്ങോട്ട് പാറ: (vatakara.truevisionnews.com) ചോറോട് ഈസ്റ്റ് പരിധിയിൽ രൂപീകരിച്ച ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായ് വനിതാ കമ്മിറ്റി രംഗത്ത്.ഏപ്രിൽ 9 ന് മാങ്ങോട്ട് പാറയിൽ ബഹുജന കൂട്ടായ്മ " മാ നിഷാദാ" പരിപാടിയിൽ വടകര ഡി.വൈ.എസ്.പി, എക്സൈസ് ഇൻസ്പെക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ , ക്ലബ്ബുകൾ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.


കുട്ടികളുടെ കമ്മിറ്റി, യുവജന കമ്മിറ്റി എന്നിവയുമുണ്ട്. സൈക്കിൾ റാലി, പന്തം കൊളുത്തി പ്രകടനം, വനിതാ റാലി എന്നിവ ഈ പരിപാടിയുടെ ഭാഗമായ് നടത്തും. യോഗത്തിൽ പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായ അംഗങ്ങളായ ഷിനിത ചെറുവത്ത്, ജംഷിദ കെ, എന്നിവർ പ്രസംഗിച്ചു.
കൺവീനർ പത്മനാഭൻ കിഴക്കയിൽ സ്വാഗതവും ഖജാൻജി രാജൻ മമ്പറത്ത് നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ചന്ദ്രി കെ.കെ,വൈസ് പ്രസിഡണ്ട് ശ്രുതി രഞ്ജിത്ത്, പ്രീത ബാബു, സെക്രട്ടറി ഗീതഎം.ടി.കെ, ജോ.സെക്രട്ടറിമാർ ശ്രീജ മനോജ്,ആർ.കെ., ലിസി സന്തോഷ് എന്നിവർ ഭാരവാഹികളായി.
#Women #take #lead #against #drug #addiction