ചോമ്പാല :ഒരു സിനിമ പോലും രാജ്യത്തെ വർഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നത് നമ്മൾ വളരെ ഗൗരവമായി കാണണമെന്ന് എ ഐ സി സി മെമ്പർ വി എ നാരായണൻ പറഞ്ഞു.


അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ മണ്ഡലം പ്രസിഡണ്ടും ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന പി രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ്റെ അധ്യക്ഷത വഹിച്ചു. അഡ്വ ഐ മൂസ്സ, കോട്ടയിൽ രാധാകൃഷ്ണൻ, സി കെ വിശ്വനാഥൻ, സതീശൻ കുരിയാടി, രഞ്ജിത്ത് കണ്ണോത്ത്, പി ബാബുരാജ്,സി കെ ഹരിദാസൻ,ടി സി രാമചന്ദ്രൻ, കവിത അനിൽകുമാർ, ജലജ വിനോദ്, വി കെ അനിൽകുമാർ, കെ പി വിജയൻ, അഡ്വ: പി.ടി.കെ .നജ്‌മൽ എന്നിവർ സംസാരിച്ചു.
#RaghavanMaster #cinema #disturbs #country #communal #fascists #VANarayanan