അഴിയൂർ: (vatakara.truevisionnews.com) മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂർ മണ്ഡലം ജനകീയമുന്നണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.


അഴിയൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടി ജനകീയ മുന്നണി ചെയർമാൻ അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. ടി.സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജനകീയ മുന്നണി നേതാക്കളായ വി.കെ.അനിൽകുമാർ, യു.എറഹിം, കെ.പി.രവീന്ദ്രൻ, വി.പി.പ്രകാശൻ, പ്രദീപ് ചോമ്പാല, പി.പി.ഇസ്മയിൽ, ശ്രീജേഷ് പി.വി, ഷറിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. ടി.പി.ബബിത്ത് സ്വാഗതം പറഞ്ഞു.
ശശിധരൻ തോട്ടത്തിൽ, ഇ ടി അയൂബ്, കെ.പി വിജയൻ, യൂസഫ് കുന്നോത്ത്, ഷാനി അഴിയൂർ, നസീർ വീരോളി, മഹമ്മൂദ് ഫനാർ, അഹമ്മദ് കൽപ്പക,രവീന്ദ്രൻ അഴിയൂർ, ഇക്‌ബാൽ അഴിയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
#masappadi #case #People #Front #burns #Chief #Minister #effigy #Azhiyur