Apr 5, 2025 01:12 PM

വടകര: (vatakara.truevisionnews.com) കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് പൊറ്റ മുജീബ്, തമിഴ്‌നാട തിരുവണ്ണാമല വേട്ടാവളം സ്ട്രീറ്റിൽ സുനിൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 21 ലിറ്റർ മാഹി മദ്യം കണ്ടെത്തി.

വിഷു സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ ശൈലേഷ് പി എമ്മും പാർട്ടിയും ആണ് വാഹന പരിശോധന നടത്തിയത്. മാഹിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്നു പിക്കപ്പ് ലോറി.


പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്‌ടർ ജയപ്രസാദ് സി, കെ.സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ് സി.വി, വിനീത് എം.പി, മുഹമ്മദ് റമീസ്, രഗിൽരാജ് എന്നിവർ പങ്കെടുത്തു.

#Attempt #smuggle #liquor #pickup #lorry #Kainatti #Two #arrested

Next TV

Top Stories










News Roundup