വില്ല്യാപ്പള്ളി: (vatakara.truevisionnews.com) മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഹരിത ടൗൺ ഏറ്റെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ച് കോഴിക്കോട് ജില്ലയിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള പ്രശസ്തി പത്രം ഏറ്റുവാങ്ങി. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വിജയത്തിൽ കൂടെ നിന്ന് പ്രവർത്തിച്ച പഞ്ചായത്ത് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, റെസിഡൻസ് അസോസിയേഷനുകൾ, യുവജന, രാഷ്ട്രീയ, സാംസ്കാരിക,സംഘടനകൾ എന്നിവർക്ക് നന്ദി അറിയിച്ചു.
#New #Kerala #garbage #free #Villiyapally #Grama #Panchayath #first #district