പതിയാരക്കര: (vatakara.truevisionnews.com) ചിരപുരാതനമായ വെള്ളറങ്കോട് പരദേവത ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുന്നതിനാവശ്യമായ പുനരുദ്ധാരണ കമ്മറ്റിക്ക് രൂപം നൽകി. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രം മൊത്തത്തിൽ പുതുക്കി പണിയുന്നതിനായി എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.


കമ്മറ്റി പുനസംഘടന യോഗത്തിൽ കെ.പി ദിനേശൻ അധ്യക്ഷനായി. സെക്രട്ടറി സി.പി.മുരളിധരൻ പ്രവർത്തന റിപ്പോർട്ട് വെച്ചു. എക്സിക്യൂട്ടിവ് ഓഫീസർ അജിത്ത് പറമ്പത്ത്, സി.വി അനൂപ് കുമാർ, ബി.അഭിനന്ദ് ബാബു, മുരളി കല്ലായി, മനോജ് ശ്രീനിലയം, മധു മണിമംഗലത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജയരാജൻ അടിയോടി ചൈതന്യ കുനിയിൽ പ്രസിഡൻ്റ്, കെ.പി. ദിനേശൻ ലൈജു മഠത്തിൽ, മുരളി കല്ലായി വൈസ് പ്രസിഡന്റുമാർ സി. പി. മുരളീധരൻ സെക്രട്ടറി, അഭിനന്ദ് ബാബു ബി, മനോജ് ശ്രീ നിലയം, ബിന്ദു പിടിക്കു താഴ ജോ സെക്രട്ടറിമാർ, സി.വി അനൂപ് കുമാർ ട്രഷറർ ഇൻ ചാർജ് എന്നിവരെ തെരഞ്ഞെടുത്തു.
#Committee #formed #Vellarangode #Paradevatha #Temple #renovated