വടകര: (vatakara.truevisionnews.com) സമൂഹത്തിൽ നടമാടുന്ന അനീതിക്കും അക്രമ വാസനകൾക്കും എതിരെ തൂലിക ചലിപ്പിക്കാൻ മാധ്യമ പ്രവർത്തകർ തയ്യാറാകണമെന്ന് ഗ്രന്ഥകാരൻ എം സി വടകര.


പുതിയ തലമുറ ലഹരി ഉൾപ്പെടെയുള്ള അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇത്തരം അരുതായ്മകളെ ഇല്ലായ്മ ചെയ്യാനുള്ള ബാധ്യത പത്ര പ്രവർത്തകർ ഏറ്റെടുക്കണമെന്നും എം സി പറഞ്ഞു.
കേരള പത്രപ്രവർത്തക കോഴിക്കോട് ജില്ലാ പ്രതിനിധി സംഗമവും തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ കെ കെ ശ്രീജിത്ത്, ദാമോദരൻ താമരശ്ശേരി, ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു. കെ കെ സുധീരൻ, വത്സരാജ് മണലാട്ട്, പി കെ രാധാകൃഷ്ണൻ കെ ബാലകൃഷ്ണൻ, ഗഫൂർ വടകര, മോളി പേരാമ്പ്ര, പി കെ സുരേഷ്, , രഘുനാഥ് കുറ്റ്യാടി, മുഹമ്മദ് പുറമേരി, ജയദേവ് കെ എസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
#Journalists #should # able #raise #voices #against #injustices #MC