നാടിന് ഉത്സവമായി; മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരന​ഗരിയിലേക്ക് എത്തുക ആയിരക്കണക്കിന് പേർ

നാടിന് ഉത്സവമായി; മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരന​ഗരിയിലേക്ക് എത്തുക ആയിരക്കണക്കിന് പേർ
Apr 8, 2025 11:00 AM | By Jain Rosviya

വടകര: ഉത്തരകേരളത്തിലെ പ്രശസ്‌ത ക്ഷേത്രോത്സവങ്ങളിൽ ഒന്നായ അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം കാണാൻ ഇന്ന് ആയിരക്കണക്കിന് ജനങ്ങളെത്തും.

ഒരു നാടിൻ്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് പൂരം നാളിലെ ആറാം പൂവ് ദിവസം. ആറാം പൂവ് ദിവസമായ ഇന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പൂക്കലശം വരവും തുടർന്നുള്ള വെടിക്കെട്ടും കാണാനെത്തുന്ന പൂരപ്രേമികളെ കൊണ്ട് കടപ്പുറം നിറയും.

ഉച്ചയ്ക്ക് രണ്ടുമുതൽ പ്രാദേശിക അടിയറവരവുകൾ ക്ഷേത്രത്തിലെത്തും. വൈകുന്നേരം അഞ്ച് മണിക്ക് വടകരയിൽ നിന്നുള്ള ഭണ്ഡാരംവരവ്, ഏഴിന് ഫിഷറീസ് എൽപി സ്കൂൾ പരിസരത്തുനിന്നുള്ള താലംവരവ്. ഒൻപതിന് എഴുന്നള്ളിപ്പ്, 10 മണിക്ക് പാലെഴുന്നള്ളിപ്പ് എന്നിവയും നടക്കും. രാത്രി 11.30-നും 12.30-നും ഇടയിലാണ് ഇളനീരാട്ടം.

12.45-ന് പാലക്കൂൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്നുള്ള പൂക്കലശം വരവ്. തുടർന്ന് വമ്പിച്ച കരിമരുന്നു പ്രയോഗം. പുലർച്ചെ 3.30-നും അഞ്ചുമണിക്കുമിടയിൽ തർപ്പണം. തുടർന്ന് രണ്ടാമത്തെ വമ്പിച്ച കരിമരുന്നുപ്രയോഗവും നടക്കും. ഒൻപതിന് രാവിലെ 8.30-ന് താലപ്പൊലി 11 മണിക്കും 12 മണിക്കും ഇടയിൽ ആറാട്ടെഴുന്നള്ളിപ്പും ആറാട്ടും. തുടർന്ന് കൊടിയിറക്കം.

#Thousands #people #reach #Bhagavathikshetra #Arakkal #beach #Madappally

Next TV

Related Stories
കെട്ടിട ഉദ്ഘാടനം; മുട്ടുങ്ങൽ വിഡിഎൽപി സ്കൂൾ വാർഷികാഘോഷം വർണാഭമായി

Apr 17, 2025 03:46 PM

കെട്ടിട ഉദ്ഘാടനം; മുട്ടുങ്ങൽ വിഡിഎൽപി സ്കൂൾ വാർഷികാഘോഷം വർണാഭമായി

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു....

Read More >>
ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Apr 17, 2025 02:55 PM

ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ലഹരിയെ തുരത്താന്‍; വടകരയിൽ കൂട്ടയോട്ടവും അനുമോദനവും സംഘടിപ്പിച്ചു

Apr 17, 2025 12:37 PM

ലഹരിയെ തുരത്താന്‍; വടകരയിൽ കൂട്ടയോട്ടവും അനുമോദനവും സംഘടിപ്പിച്ചു

കൂട്ടയോട്ടം മുൻസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു....

Read More >>
സേവങ്ങൾ ഇനി വേഗത്തിൽ; കനിവ് പാലിയേറ്റീവിന് പുതിയ വാഹനം കൈമാറി പി.എം.ജി.സി.സി

Apr 17, 2025 12:02 PM

സേവങ്ങൾ ഇനി വേഗത്തിൽ; കനിവ് പാലിയേറ്റീവിന് പുതിയ വാഹനം കൈമാറി പി.എം.ജി.സി.സി

കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലായി 2016 ൽ പ്രവർത്തനം തുടങ്ങിയ കനിവ് പാലിയേറ്റീവിന്റെ പ്രവർത്തനത്തിനാണ് പുതിയ വാഹനം വാങ്ങി...

Read More >>
എംപുരാൻ ആവിഷ്ക്കരിച്ചതിനേക്കാൾ ഭയാനകമാണ് ഗുജറാത്ത് വംശഹത്യ -പ്രൊഫ. കെ.ഇ.എൻ കുഞ്ഞമ്മദ്

Apr 17, 2025 11:28 AM

എംപുരാൻ ആവിഷ്ക്കരിച്ചതിനേക്കാൾ ഭയാനകമാണ് ഗുജറാത്ത് വംശഹത്യ -പ്രൊഫ. കെ.ഇ.എൻ കുഞ്ഞമ്മദ്

ഗുജറാത്ത് വംശഹത്യ ഒരു ഭൂഖണ്ഡ സമാനമായിരുന്നുവെങ്കിൽ അതിലെ ഒരു മൺതരിയെ മാത്രമെ എംപുരാൻ പരാമർശിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

Read More >>
വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

Apr 16, 2025 11:01 PM

വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

ജനാധിപത്യ രീതിയിൽ സംസാരിക്കുമ്പോൾ അതിനുള്ള മാന്യത നേതൃത്വം കാണിക്കേണ്ടതാണ് ....

Read More >>
Top Stories

News Roundup