വടകര: (vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച നഗരസഭയായി വടകര നഗരസഭയ്ക്ക് അംഗീകാരം. കോഴിക്കോട് ജില്ല സമ്പൂർണ മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വടകര നഗരസഭയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.


മികച്ച നഗരസഭ, മികച്ച ഹരിത ടൗൺ, മികച്ച ഹരിത കർമസേന കൺസോഷ്യം, ഏറ്റവും കൂടുതൽ ഹരിത ടൗണുകളുള്ള നഗരസഭ എന്നീ നാലു പുരസ്‌കാരങ്ങളാണ് വടകരയ്ക്ക് ലഭിച്ചത്.
കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു, വൈസ് ചെയർമാൻ പി.കെ സതീശൻ, ക്ലീൻസിറ്റി മാനേജർ കെ.പി രമേശൻ, ഹരിത കേരളം മിഷൻ ആർപി ഷംന.പി എന്നിവരും ഹെൽത്ത് ടീമംഗങ്ങളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
#New #Kerala #garbage #free #Vadakara #Nagara #Sabha #award