ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് പഞ്ചായത്തിലെ ഏറ്റവും ശുചിത്വമുള്ള വാർഡായി പതിനൊന്നാം വാർദ്ധിനെ (വൈക്കിലശ്ശേരി തെരു) തിരഞ്ഞെടുത്തു.


ഗ്രാമ പഞ്ചായത്തിൻ്റെ ശുചിത്വ പ്രഖ്യാപന വേദിയിൽ വെച്ച് മാലിന്യമുക്തം നവകേരളം പദ്ധതി ജില്ലാ കോ-ഓഡിനേറ്റർ മണലിൽ മോഹനനിൽ നിന്നും വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ, തൊഴിലുറപ്പ്മേറ്റ്‌മാർ, ഹരിത സേനാംഗങ്ങൾ, സി.ഡി.എസ് മെമ്പർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് രേവതി കെ.അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവേരി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിത കേരള മിഷൻ കോ ഓഡിനേറ്റർ ഷംന, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി രാജീവൻ വള്ളിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എച്ച്.ഐ. ലിൻഷി നന്ദി പറഞ്ഞു. നികുതി പിരിവിലും ഒന്നാം സ്ഥാനം പതിനൊന്നാം വാർഡിന് തന്നെയായിരുന്നു.
#New #Kerala #garbage #free #Vaikilassery #Street #becomes #cleanliness #ward #Chorode #Panchayath