വടകര: (vatakara.truevisionnews.com) വടകര എമ്പുരാൻ സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെയുള്ള സംഘ പരിവാർ തിട്ടൂരത്തിനെതിരെ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.


വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ പരിപാടി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർഎസ് റിബേഷ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ബ്ലോക്ക് ജോ. സെക്രട്ടറി എൻ ഷിജിൻ സ്വാഗതം പറഞ്ഞു.
#Youth #protest #Sangh #Parivar #against #Empuran #movie #DYFI