മേമുണ്ട: (vatakara.truevisionnews.com) മേമുണ്ട നാടിനൊരു കളിക്കളം എന്ന ലക്ഷ്യവുമായി വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡ് കഞ്ഞിപ്പുരമുക്കിൽ ജനകീയ കൂട്ടായ്‌മ രൂപവത്കരിച്ചു. യോജിച്ച സ്ഥലം കണ്ടെത്തി കളിക്കളം ഒരുക്കാനും ഇതിനുള്ള ഫണ്ട് ജനകീയമായി കണ്ടെത്താനുമാണ് തീരുമാനം.


നാട്ടുകാരുടെ പ്രഥമയോഗത്തിൽ വാർഡ് മെമ്പർ കെ.കെ.സിമി അധ്യക്ഷത വഹിച്ചു. ടി.ടി.കെ.ജിതേഷ് പദ്ധതി വിശദീകരിച്ചു. ഇ.കെ.ബിജു കമ്മിറ്റി പാനൽ അവതരിപ്പിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടുത്ത്, എൻ.ബി.പ്രകാശ് കുമാർ, ടി.എം.രാധാകൃഷ്ണൻ, എ.പി.അമർനാഥ്, പി.പി.മുരളി, ടി.മോഹൻദാസ്, മജിദ് മച്ചിൽ, വി.കെ.നിധീഷ്, എം.ജിതിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചെയർമാൻ ലിജീഷ് പറമ്പത്ത്, ജി.ബാബു, വൈസ് ചെയർമാൻ എം.ജിതിൻ, കൺവീനർ ആർ.ജിതേഷ്, ജോയിന്റ് കൺവീനർ പി.പി.ലതീഷ്, വി.കെ.നിധീഷ്, ഇ.കെ.ബിജു , ഗജാഞ്ചി എം.പി.ശരത് എന്നിവരെ തിരഞ്ഞെടുത്തു
#playground #country #janakeeyakootayma #organized #Memunda