വടകര: (vatakara.truevisionnews.com) മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കി കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് നടപ്പിലക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പരിപാടി വടകര വാർഡ് 45 ൽ നടന്നു.


കൗൺസിലർ അബ്ദുൽ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു. സുധിന മനോജ് സ്വാഗതവും സവാദ് വടകര നന്ദിയും പറഞ്ഞു. എൻ സി സി, ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കാളികളായി. 810 കിലോ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
#cleanliness #drive #program #Vadakara #became #notable