വടകര: (vatakara.truevisionnews.com) കുട്ടോത്ത് അട്ടക്കണ്ട് കടവ് റോഡ് നവീകരണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്ന് കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി രൂപീകരണ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
കൺവൻഷൻ കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എം സുരേഷ് ബാബു ചെയർമാനയും ബി.സുരേഷ് ബാബു, ജി. രവി, പി. ശങ്കരൻ മാസ്റ്റർ എന്നിവർ വൈസ് ചെയർമാൻമാരായും പി. കെ ദിവാകരൻ മാസ്റ്റർ കൺവീനറായും കെ.പി ബാബു, ടി എൻ മനോജ്, രാജൻ തയ്യിൽ എന്നിവർ ജോയിൻറ് കൺവീനർമാരായും 26 അംഗം കമ്മറ്റി രൂപീകരിച്ചു.
Kutoth Attakundu Kadavu Road Protection Committee formed