വടകര: കാശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് വേണ്ടി പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർത്ത് നൂറുകണക്കിന് ഭീകരവാദികളെ ഇല്ലാതാക്കിയ ധീര സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് വടകരയിൽ വാൻ ജനാവലിയോടെ തിരംഗയാത്ര നടത്തി.


സാധാരണക്കാരായ വിനോദസഞ്ചാരികൾക്ക് നേരെ നടത്തിയ ക്രൂരമായ ഭീകരാക്രമണത്തിന് തിരിച്ചടിച്ച സൈനികരെ തിരംഗയാത്രയിൽ ഓർത്തു . മുൻ സൈനികർ ഉൾപ്പെടെ നിരവധി ദേശസ്നേഹികളുടെ പങ്കാളിത്തത്തോടെ നടന്ന തിരംഗയാത്ര ആവേശമായി.
പാക്കിസ്ഥാന്റെ സഹായത്തോടെ ഭീകരവാദികൾ നടത്തിയ അക്രമത്തിന് ശക്തമായ മറുപടി നൽകിയ നരേന്ദ്ര മോദിയേയും സൈനികരേയും ഇന്ത്യൻ ജനത എന്നും ഓർക്കുമെന്ന് പൂർവ്വ സൈനിക പരിഷത്ത് സംസ്ഥാന ട്രഷറർ പി.പി.ശശിധരൻ പറഞ്ഞു. തിരംഗ യാത്രയുടെ സമാപനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശശികുമാർ കെ.എൻ, വിശ്വനാഥൻ, കരുണാകരൻ, വിജയകുമാർ, പി.മധു, ഷാജിനേഷ്, ടി. കെ.ഗംഗാധരൻ, ടി.ഇ.രവീന്ദ്രൻ, സജീവൻ.കെ.ടി, ഉദയൻ.കെ, സുരേഷ് ബാബു.എൻ.കെ, ശശി.പി, സോമൻ കെ.എം, നിഷ.ടി.എം, അഡ്വ. കെ.ദിലീപ്, എസ്.ആർ.ജയ്ക്കിഷ് എന്നിവർ സംസാരിച്ചു.
Tricolor procession Vadakara salute soldiers pahalgam terrorist attack