ചോമ്പാല: "കളിയാരവങ്ങൾ ഉയരട്ടെ, ലഹരി കെണികൾ തകരട്ടെ എന്ന സന്ദേശം ഉയർത്തി എസ്ഡിപിഐ ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ്റിന് ഉജ്ജ്വല തുടക്കം. പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റ പ്രശസ്ത സാഹിത്യകാരൻ സത്യൻ മാടാക്കര ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ ബിന്ദു ജയ്‌സൺ (സി പി ഐ എം ) പവിത്രൻ എംവി (ആർ ജെ ഡി ), അൻസാർ യാസർ (എസ്‌ഡിപിഐ വടകര നിയോജക മണ്ഡലം ജോയിൻ സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . എസ്‌ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. റഹീസ് എം കെ സംസാരിച്ചു.
Football tournament start Chombala