ഓർക്കാട്ടേരി: കൺസ്യൂമർഫെഡും ഏറാമല സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു. ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ അധ്യയന വർഷത്തേക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, ബേഗുകൾ, കുടകൾ മറ്റ് സ്‌റ്റേഷനറി സാധനങ്ങൾ പൊതു വിപണിയേക്കാൾ വിലക്കുറവിൽ സ്‌കൂൾ മാർക്കറ്റിൽ ലഭ്യമാണ്.


ബാങ്ക് വൈസ് ചെയർമാൻ പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ജനറൽ മാനേജർ ടി.കെ വിനോദൻ, ഡയരക്ടർ കെ.കെ ദിവാകരൻ മാസ്റ്റർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഒ. മഹേഷ് കുമാർ, ഒ.കെ നന്ദകുമാർ, ടി.എൻ പ്രകാശൻ, സി.കെ ബിജു, എൻ.പി അനിൽകുമാർ, ബി.കെ ഗിരീശൻ, നിഷാന്ത് എം.കെ, ഇന്ദ്രജിത്ത്, സനീഷ് എം.കെ, സനൽകുമാർ, രാധിക, സോണിയ, ജിഷ എന്നിവർ പങ്കെടുത്തു.
School market begins Orkkattery