വടകര:[vatakara.truevisionnews.com] വടകരയിൽ 41-ാമത് സംസ്ഥാന യൂത്ത് വോളിബോൾ നോർത്ത് സോൺ മേഖലാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. വനിതാ വിഭാഗത്തിൽ കോഴിക്കോടും പുരുഷ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി.
ജില്ലാ വോളിബോൾ അസോസിയേഷന്റെയും വോളി ലവേഴ്‌സ് വടകരയുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ എൽപി സ്‌കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.
വനിതാ വിഭാഗത്തിൽ പാലക്കാട്, കണ്ണൂർ ജില്ലകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഡിസംബറിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സൂപ്പർ സോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി അർഹത നേടി.
പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്, കാസർകോട് ടീമുകളും ആലപ്പുഴയിൽ നടക്കുന്ന സൂപ്പ ർസോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് അർഹത നേടി.
സമാപന ചടങ്ങിൽ ജില്ലാ വോളിബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് രാഘവൻ മാണിക്കോത്ത് അധ്യക്ഷനായി.
ഖത്തറിലെ വോളീബോൾ സംഘാടകൻ ആഷിഖ് ട്രോഫികൾ വിതരണം ചെയ്തു. കെ കെ മുസ്തഫ, ടി പി മുസ് തഫ, സി വി വിജയൻ, വി കെ പ്രദീപൻ, കെ പി രാജീവൻ, വി ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
State Youth Volleyball North Zone Regional Championship









































