Featured

ഉത്സവ രാവുകൾക്ക് തുടക്കം; മാഹി റിവേറി സോണിക് ഫെസ്റ്റ് 26 മുതൽ

News |
Dec 24, 2025 11:23 AM

മയ്യഴി:[vatakara.truevisionnews.com] മാഹി റിവേറി സോണിക്ക് ഫെസ്റ്റ് - 2026 എന്ന പേരിലുള്ള പുതുവത്സരാഘോഷ പരിപാടി ഈ മാസം 26ന് തുടങ്ങും. പുതുച്ചേരി വിനോദ സഞ്ചാര വകുപ്പും കലാ സാംസ്കാരിക വകുപ്പും മയ്യഴി ഭരണകൂടവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 31 വരെ ഫെസ്റ്റ് നടക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎയും മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു

26 ന് വൈകുന്നേരം വിദ്യാർഥികൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവർ അണിനിരക്കുന്ന വിളംബര ഘോഷയാത്ര വൈകുന്നേരം നടക്കും. മാഹി ഗവ. ഹൗസിൽ നിന്നും തുടങ്ങി മാഹി നഗര പ്രദക്ഷിണത്തിന് ശേഷം മാഹി ബീച്ചിൽ ഘോഷയാത്ര സമാപിക്കും.

തുടർന്ന് ടൂറിസം ആഘോഷപരിപാടികൾ പുതുച്ചേരി ലെഫ്. ഗവർണർ കെ. കൈലാസനാഥൻ വെർച്വൽ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എൻ. രംഗസാമി വെർച്വൽ ആയി അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ ആർ. സെൽവം, ടൂറിസം മന്ത്രി ലക്ഷ്മി നാരായണൻ, കൃഷി മന്ത്രി തേനി സി. ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു എന്നിവർ സംബന്ധിക്കും.

26ന് പ്രമുഖ പിന്നണി ഗായകൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ നിരവധി പ്രമുഖ ഗായകർ അണിനിരക്കുന്ന ലിഗ് ബാൻഡ് മാഹി ബീച്ചിൽ അരങ്ങേറും. അതോടൊപ്പം വർണ വിസ്മയങ്ങൾ തീർത്തുകൊണ്ട് ലേസർ ഷോയും അരങ്ങേറും.

27ന് വൈകുന്നേരം യുവാക്കളുടെ ഹരമായ തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്, 28 ന് വൈകുന്നേരം നിരവധി കലാകാരൻമാർ അണി നിരക്കുന്ന കാർണിവൽ എന്നിവയും നടക്കും.

31ന് പുതുവത്സര ആഘോഷരാവിൽ പ്രമുഖ സിനിമാ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ നേതൃത്വം കൊടുക്കുന്ന സംഗീത രാവ്, നൂറിലധികം കലാകാരന്മാർ

അണിനിരക്കുന്ന സംഗീത രാവുകൾക്ക് വർണ്ണ വിസ്മയങ്ങൾ ചാർത്താൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, ഫയർ വർക്കുകൾ എന്നിവയും നടക്കും.

ടൂറിസം ഫെസ്റ്റിവലിൻ്റെ ഭാഗമായി മലബാർ രുചികൂട്ടുമായി മാഹി ബീച്ചിൽ ഭക്ഷ്യോത്സവം 26 മുതൽ 31 വരെ നടക്കും.

മാഹി കൃഷിവകുപ്പ് 26 മുതൽ 30 വരെ മാഹി കോളേജ് ഗ്രൗണ്ടിൽ പുഷ്പ പ്രദർശനം നടക്കും. പരിപാടി പൂർണ്ണമായും സൗജന്മാ ണ്. ആയിരങ്ങൾക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി എം.എൽ.എയും അഡ്മിനിസ്ട്രേറ്റരും അറിയിച്ചു.






Mahe Reverie Sonic Fest from 26th

Next TV

Top Stories










News Roundup