വടകര:[vatakara.truevisionnews.com] ആവിക്കലില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പാലക്കല്‍ കൂട്ടില്‍ വിതുല്‍ പ്രസാദാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് വിതുലിനെ തിരമാലയില്‍പ്പെട്ട് കാണാതായത്. സുഹൃത്തുക്കളോടൊപ്പം കല്ലുമ്മക്കായ പറിച്ച് നീന്തിവരുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി പത്തുമണിയോടെയാണ് മൃതദേഹം കിട്ടിയത്. വള്ളക്കാര്‍ എറിഞ്ഞ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. പരേതനായ പ്രസാദിന്റെയും ഷീലയുടെയും മകനാണ്. സഹോദരങ്ങള്‍: അതുല്‍, ആതിര.
Body of youth who went missing in Vadakara found








































