വടകര : (https://vatakara.truevisionnews.com/)എഐടിയുസി നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ വടകരയിൽ പ്രതിഷേധിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ ആർ ഇ ജി എസ് വർക്കേഴ്സ് യൂണിയൻ AITUC നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സഘടിപ്പിച്ചു.
ധർണ്ണ യൂണിയൻ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ ടി കെ ചാന്ദ്നി അധ്യക്ഷത വഹിച്ചു. ആർ സത്യൻ, ഇ രാധാകൃഷ്ണൻ എൻ എം വിമല, എൻ കെ മോഹനൻ , ശശി കിഴക്കൻ പേരാമ്പ്ര പ്രസംഗിച്ചു. പുതിയ ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച മാർച്ചിന് ഒ എം രാധ, കെ സജിത, പ്രഭാകരൻ മുയിപ്പോത്ത്, എൻ രാമചന്ദ്രൻ , സി സുരേന്ദ്രൻ , കെ കെ മോഹൻദാസ് സി പി ചന്ദ്രി, ഉഷ മലയിൽ നേതൃത്വം നൽകി.
കഴിഞ്ഞ 20 വർഷ മായി ദശലക്ഷകണക്കിന് ഗ്രാമീണ ഇന്ത്യൻ ജനതക്ക് ഉപജീവന മാർഗ്ഗമായിരുന്ന ലോകത്തിലെ ഏറ്റവും വിപുലമായ തൊഴിൽ പദ്ധതിയാണ് ഇന്ത്യാ സർക്കാർ ഇല്ലാതാക്കിയെ തെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് പി സുരേഷ് ബാബു പറഞു . പുതുതായി പാർലിമെന്ററിൽ അവതരിപ്പിച്ച് രാഷ്ട്രപതി അംഗീകാരം നൽകിയ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ് ഗാർ ആൻഡ് അ ജീവിക മിഷൻ (ഗ്രാമീൺ, - യഥാർത്ഥത്തിൽ നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതി പൂർണമായി ഇല്ലാതാകുകയാണ്.
രാജ്യത്ത് 12.61 കോടി പേർ ജോലി ചെയ്യുന്ന ബ്യഹത് പദ്ധതിയാണ് തകർന്ന് വീണത്. അതിശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്ന് വരണമെന്ന് പ്രസംഗത്തിൽ തുടർന്ന് പറഞ്ഞു
Workers march to Vadakara Head Post Office










































