വടകര: ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന് തീപിടിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
വടകര താഴെ അങ്ങാടി മുക്കൊല ഭാഗം സ്വദേശിയുടെ വീട്ടിൽ നടന്ന ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് അയൽവാസിയുടെ തെങ്ങിന് തീപിടിച്ചത്.
വടകര സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി തീയണച്ചതിനാൽ ഒട്ടനവധി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടാവാൻ സാധ്യത ഉണ്ടായിരുന്ന വൻ തീപ്പിടുത്തം ഒഴിവാക്കാൻ കഴിഞ്ഞു.
അസി.സ്റ്റേഷൻ ഓഫീസർ എം കെ ഗംഗാധരൻ, സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ&റെസ്ക്യൂ ഓഫീസർ ഡ്രൈവർ കെ സുബൈർ , ഫയർ&റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, എം ടി റാഷിദ്, പി അഗീഷ് ഹോം ഗാർഡ് എടി ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
coconut tree in the backyard caught fire from a firecracker set during a birthday celebration.




























_(14).jpeg)






