വടകര : [vatakara.truevisionnews.com] വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം. കോഴിക്കോട്–കണ്ണൂർ ദേശീയപാതയിലെ പാലോളിപ്പാലം ഭാഗത്ത് സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. ഇരിങ്ങൽ സ്വദേശികളായ സ്കൂട്ടർ യാത്രികർക്കാണ് പരിക്കേറ്റത്. കണ്ണൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മൊഹബത്ത്’ ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ശക്തിയിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Private bus accident, serious injury,new









































