പോലീസിന്റെ മൗനം; വടകരയിൽ മുസ്ലിംലീഗിന്റെ ആക്രമണങ്ങൾക്കെതിരെ പോലീസ് നിസ്സംഗത വെടിയുക എസ് ഡി പി ഐ

പോലീസിന്റെ മൗനം; വടകരയിൽ മുസ്ലിംലീഗിന്റെ ആക്രമണങ്ങൾക്കെതിരെ പോലീസ് നിസ്സംഗത  വെടിയുക  എസ് ഡി പി ഐ
Dec 22, 2025 12:19 PM | By Kezia Baby

വടകര : (https://vatakara.truevisionnews.com/)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോ ടനുബന്ധിച്ച് വടകര നിയോജകമണ്ഡലത്തിൽ മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമണങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് വടകര മണ്ഡലത്തിൽ നിരവധി അക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.തെരഞ്ഞെടുപ്പ് ദിവസം അഴിയൂരിൽ എസ്ഡിപിഐ പ്രവർത്തകരായ ഇർഷാദ്,റഹീസ് എന്നിവരെ ലീഗ് പ്രവർത്തകർ മർദ്ദിച്ചിട്ടും പോലീസ് കേസെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് റിസൾട്ട് വന്നതിന് ശേഷം നടന്ന വിജയാഘോഷത്തിന് നേരെ അക്രമം അഴിച്ചുവിട്ടു മുസ്ലിം ലീഗാണ്. എസ്ഡിപിഐ നേതാവും മുൻ വാർഡ് മെമ്പറുമായ സാലിം അഴിയൂരിനെ ഇരുളിന്റെ മറവിൽ എട്ടോളം പേർ ക്രൂരമായി മർദ്ദിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. നിലവിലെ വാർഡ് മെമ്പറായ സവാദിനെയും വിജയാഘോഷത്തിന് ഇടയിൽ മുസ്ലിം ലീഗിന്റെ പ്രവർത്തകർ മർദ്ദിച്ചിട്ടും കേസ് ചാർജ് ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല.

വടകര കറുകയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി താഹ യുടെ വീടിന് നേരെ പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ സ്ഥാനാർത്ഥിയുടെ ഭാര്യ നൽകിയ പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായയുണ്ടായിട്ടില്ല. കൊയിലാണ്ടി വളപ്പിൽ എസ്ഡിപിഐ ഓഫീസിൽ അക്രമം നടത്തുകയും വലിയ വളപ്പിലെ കൊടിമരത്തിൽ വെച്ച് പടക്കം പൊട്ടിച്ച് പതാക നശിപ്പിച്ചതും മുസ്ലിം ലീഗിന്റെ പ്രവർത്തകരാണ്.

കഴിഞ്ഞ കുറഞ്ഞ നാളുകൾക്കുള്ളിൽ മുസ്ലിംലീഗിന്റെ പ്രവർത്തകരുടെ ഭാഗത്തുനിന്നും എസ്ഡിപിഐക്ക് നേരെ ഇത്തരം ഒരുപാട് അക്രമങ്ങൾ നടന്നതിൽ പ്രതിഷേധിച്ചാണ് വടകരയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.മുദ്രാവാക്യത്തിലെ വരികളിൽ ചില പോരായ്മകൾ ഉണ്ട് എന്ന് മനസ്സിലാക്കുകയും മുദ്രാവാക്യം വിവാദമാക്കി മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ ലഘൂകരിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ സിദ്ദീഖ് പുത്തൂർ, ബഷീർ കെ കെ, സഫീർ വൈക്കിലശ്ശേരി, അൻസാർ യാസർ, സെജീർ വള്ളിക്കാട്, ഫിയാസ് ടി, ഷാജഹാൻ കെ വി പി, മഷൂദ് കെ പി,നിസാം പുത്തൂർ, സമദ് മാകൂൽ, സെമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി, ജലീൽ വൈകിലശേരി, റാഷിദ്‌ കെ പി, നവാസ് ഒഞ്ചിയം,അഫീറചോമ്പാല, ഷഫീല മുസ്തഫ എന്നിവർ പങ്കെടുത്തു

SDPI urges police to end indifference against Muslim League attacks

Next TV

Related Stories
ഓർമ്മകൾ പങ്കുവെച്ച്; ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് ഹരിതാമൃതം

Dec 22, 2025 12:52 PM

ഓർമ്മകൾ പങ്കുവെച്ച്; ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് ഹരിതാമൃതം

ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച്...

Read More >>
സർഗാലയ ഒരുങ്ങി;അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് ഡിസംബർ  23ന് തുടക്കം

Dec 21, 2025 01:04 PM

സർഗാലയ ഒരുങ്ങി;അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് ഡിസംബർ 23ന് തുടക്കം

അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് ഡിസംബർ 23ന്...

Read More >>
പാലയാട് പെൺകരുത്ത്; തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറിക്കെതിരെ പ്രതിഷേധം കത്തുന്നു

Dec 21, 2025 12:22 PM

പാലയാട് പെൺകരുത്ത്; തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറിക്കെതിരെ പ്രതിഷേധം കത്തുന്നു

തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറിക്കെതിരെ പ്രതിഷേധം...

Read More >>
കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

Dec 21, 2025 10:22 AM

കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ്...

Read More >>
Top Stories










News Roundup






Entertainment News