വടകര:(https://vatakara.truevisionnews.com/) മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണങ്ങൾ ഫലത്തിൽ ഇല്ലാതാക്കിക്കൊണ്ട് തൊഴിലാളി വിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വടകരയിൽ ഐഎൻടിയുസി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഗാന്ധി പ്രതിമക്ക് സമീപം നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഫസലു പുതുപ്പണം അധ്യക്ഷത വഹിച്ചു. കൗൺസിലർ രജില പുതുപ്പണം, മനോജ് പിലാത്തോട്ടത്തിൽ, ഷാജി ചോറോട്, ഷഹനാസ്, ജബ്ബാർ, വിദ്യ, സോമൻ എന്നിവർ പ്രസംഗിച്ചു.
INTUC's protest

































