വടകര:(https://vatakara.truevisionnews.com/) ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരിയിൽ നിന്ന് ചാരായവും വാറ്റ് സാമഗ്രികളുമായി മധ്യവയസ്കൻ പിടിയിൽ. ഏറാമല സ്വദേശി ഒറ്റകണ്ടത്തിൽചന്ദ്രനെയാണ് (65) വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി.ഷാജിയും സംഘവും ചേർന്ന് പിടികൂടിയത്.
30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും മൂന്ന് ലിറ്റർ ചാരായവും ഇയാളുടെ വീടിനുള്ളിൽ നിന്നും സമീപത്തെ പറമ്പിൽ നിന്നുമായി കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും ഇവ നിർമിക്കാൻ ആവശ്യമായ ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ ഉൾപ്പടെയുള്ളവ കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ വി.സി.വിജയൻ, രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജില, അശ്വിൻ, രഗിൽരാജ് എന്നിവർ റെയ്യിൽ പങ്കെടുത്തു.
Middle-aged man caught in excise net with washer and tools







































