വടകര :(https://vatakara.truevisionnews.com/) ഫാസിസത്തോട് സന്ധി ചെയ്യുകയും ജനവിരുദ്ധ നയങ്ങൾ പിന്തുടരുകയും ചെയ്യുന്ന പിണറായി ഭരണത്തെ തൂത്തെറിയാൻ ജനം കാത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എംഎൽഎ.പിണറായിസത്തിനെതിരായ ജനങ്ങളുടെ മനോഭാവം തുടങ്ങിയിട്ട് കാലമേറെയായി. തദ്ദേശ തെരഞ്ഞെടുപ്പെന്ന സെമിഫൈനലിൽ വലിയ ഗോൾ റേറ്റ് നേടി യുഡിഎഫ് മുന്നിലാണെങ്കിൽ വരാൻ പോകുന്ന ഫൈനലും സുന്ദരമായി മറികടക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പിണറായി വിജയൻ മോദിയെ കാണുമ്പോൾ കവാത്ത് മറക്കുകയാണ്. ഇന്ത്യൻ ജനാധിപത്യം ഏറെ അപകടത്തിലായ സമയമാണിത്. എസ്ഐആറിന്റെ മറവിൽ ലക്ഷക്കണക്കിനാളുകളെയാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാവുകയാണ്. രാഹുൽഗാന്ധി നടത്തുന്ന പോരാട്ടത്തിൽ കണ്ണി ചേരുകയാണ് ഈ അവസരത്തിൽ വേണ്ടതെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു.
എൻപി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. എംസി വടകര, പ്രൊഫ കെ.കെ മഹമൂദ്, എം.പി മുസ്തഫ, എം.പി അബ്ദുൽ കരീം, മുഖ്യാതിഥിയായ പ്രശസ്ത ഗായകൻ കൊല്ലം ഷാഫി എന്നിവർ സംസാരിച്ചു. വികെ അസീസ് സ്വാഗതവും പി.കെ.സി.റഷീദ് നന്ദിയും പറഞ്ഞു.
മുസ്ലിംലീഗ് ജനപ്രതിനിധികളായ എം. ഫൈസൽ, കെ.നുസ്‌റത്ത്, സി.കെ.സജീർ, ടി.റജീന, പി.കെ.വൃന്ദ, കെ.കെ.ദിൽഷാന, പി.കെ.ജലാൽ, സഫീറ, വി.വി.നിസാബി, പി.കെ. ദിനേശൻ, യു.മുഹമ്മദ് അജ്‌നാസ് എന്നിവർക്ക് സ്വീകരണം നൽകി. വിവിധ പാർട്ടികളിൽ നിന്നും മുസ്ലിംലീഗിലേക്ക് കടന്ന് വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി.
N. Shamsudeen wants public sentiment to rise against the Pinarayi government








































