അഴിയൂർ :(https://vatakara.truevisionnews.com/) ദേശീയപാതയിൽ മുക്കാളിയിൽ സർവ്വീസ് റോസ് ഒഴിവാക്കി ഭാഗികമായി പണി പൂർത്തിയായ . റോഡിലൂടെ ബസ്സ് പോവുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു. വടകരയാൽ നിന്ന് വരുന്ന ബസ്സുകൾ മിത്തലെ മുക്കാളി സ്റ്റോപ്പ് കഴിഞ്ഞാൽ റൂട്ടിലെ ഒരു പ്രധാന ലോക്കൽ ബസ് സ്റ്റോപ്പായ സെൻട്രൽ മുക്കാളി ഒഴിവാക്കി സർവ്വീസ് റോസ് വഴിയാണ് പോവുന്നത്.ഇത് മുലം യാത്രക്കാർ വലയുകയാണ്.
ബസ് സ്റ്റോപ്പ് ദേശീയപാത വികസനജോലി നടന്നുകൊണ്ടിരിക്കെ ഒരുമുന്നറിയിപ്പുമില്ലാതെ ലോക്കൽ ബസുകൾ സർവീസ് റോഡ് വഴി വരാതെ പുതിയ റോഡിലൂടെ കടന്നുപോവുകയാണ്.അതേസമയം, സർവീസ് റോഡ് അടയ്ക്കുകയും ചെയ്തിട്ടില്ല. ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. സർവീസ് റോഡിൽ സെൻട്രൽ മുക്കാളി ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുകയെന്ന ആവശ്യവുമായി വിവിധസംഘടനകർ മുന്നോട്ടുവന്നിട്ടുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാർഡംഗം പ്രമോദ് മാട്ടാണ്ടി ജനകീയ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചോമ്പാല പോലീസിന് പരാതി നൽകി. ലോക്കൽ ബസ് സ്റ്റോപ്പ് പുനഃസ്ഥാപിച്ച് ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് മുസ്‌ലിംലീഗ് മുക്കാളി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. പി. സുലൈമാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.എ. റഹിം, ഹാരിസ് മുക്കാളി, പി.എം. മൊയ്തു.
കുനിയിൽ ഗഫുർ,,എം അലി,കേളോതത് റസാഖ്,. മുണ്യാട്ട് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.ബസ്സുകൾ സർവ്വീസ് റോഡ് സെൻട്രൽ മുക്കാളി സ്റ്റോപ്പ് വഴി യാത്ര തുടരണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
Complaint about bus stop being avoided on Mukkali National Highway

































