വില്ല്യാപ്പള്ളി:(vatakara.truevisionnews.com) സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ല ഉത്തര മേഖല സന്ദേശയാത്രക്ക് വില്ല്യാപ്പള്ളിയിൽ സ്വീകരണം നൽകി.
റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആണ് സ്വീകരണം നൽകിയത്. സ്വീകരണത്തിൽ കണ്‍വീനര്‍ ടി.കെ അബ്ദുൾ ലത്തീഫ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. റെയ്ഞ്ച് പ്രസിഡന്‍റ് യൂസുഫ് തങ്ങള്‍ മേമുണ്ട അദ്ധ്യക്ഷ്യത വഹിച്ചു. ജാഥാ കേപ്റ്റന്‍ ഉമര്‍ ഫൈസി മുക്കത്തിന് ചെയര്‍മാന്‍ ശറഫുദ്ധീന്‍ ബാഖവി റെയ്ഞ്ച് മദ്റസ ഉപഹാരം നല്‍കി.
റെയ്ഞ്ച് സെക്രട്ടറി സലാം ബാഖവി ആശംസ നേര്‍ന്നു. വേദിയില്‍ ബശീര്‍ ഫൈസി ചീക്കോന്ന്, ജില്ലാ പ്രസിഡന്‍റ് ഇബ്രാഹിം മുസ്ലിയാര്‍, സമദ് ഫൈസി, ബശീര്‍ ദാരിമി പന്തിപ്പൊയില്‍, സലാം ഫൈസി മുക്കം, മഹ് മൂദ് മാസ്റ്റര്‍ തുടങ്ങി നിരവധി ഉലമ ഉമറാക്കള്‍ പേര്‍പങ്കെടുത്തു
Reception in Villiyapally for the North Zone Message Yatra









































