വടകര:(vatakara.truevisionnews.com) തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തി ബിജെപി പ്രവർത്തകർ. സന്തോഷം പ്രകടിപ്പിച്ച് ബിജെപി നടത്തിയ വിജയാഹ്ളാദം പ്രവർത്തകരിൽ ആവേശമായി.
ടൗൺഹാൾ പരിസരത്ത് നിന്ന് വിജയികളെ നഗരത്തിലൂടെ ആനയിക്കുകയായിരുന്നു. ഡിജെയുടെ താളത്തിൽ പ്രവർത്തകർ നൃത്തച്ചുവട് വെച്ചു.
നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് വിജയാഹ്ലാദം അരങ്ങേറിയത്. നോർത്ത് ജില്ലയിൽ 17 സീറ്റുകളാണ് ബിജെപി ഇത്തവണ നേടിയത്.
BJP's enthusiastic performance in Vadakara









































