വടകര:(vatakara.truevisionnews.com) ചരിത്രകാരനും ഗവേഷകനുമായിരുന്ന ഡോ. എം എൻ പത്മനാഭന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ആചരിച്ചത്.
രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് അനുസ്മരണ സമ്മേളനവും നടത്തി. ഡോ. കെ എം ഭരതൻ ഉദ്ഘാടനം ചെയ്തു. പി ഹരീന്ദ്രനാഥ് അധ്യക്ഷനായി.
'ജനകീയ സംസ്കാരവും നവ സാങ്കേതിക വിദ്യയും വർത്തമാന കാല ഇന്ത്യയിൽ' എന്ന വിഷയത്തിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ആർ ഐ ബിജു അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എം എൻ പത്മനാഭൻ പുരസ്കാര ജേതാവ് സി ടി ഹർഷിതയെ മീനാക്ഷി ഗുരുക്കൾ ആദരിച്ചു
പി പ്രദീപ് കുമാർ, സി ടി ഹർഷിദ, ഡോ. ഇ ശ്രീജിത്ത്, ഡോ. കെ പി അമ്മുക്കുട്ടി, പുറന്തോടത്ത് സു കുമാരൻ, എം പി ഗംഗാധരൻ, ഡോ. ടി പി അഷറഫ്, എൻ പി പത്മിനി, രാജൻ വടയം എന്നി വർ സംസാരിച്ചു.
Dr. M. N. Padmanabhan's second death anniversary observed in Vadakara









































