അഴിയൂരിൽ സംഘർഷം ; ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവിനും ഉമ്മയ്ക്കും മർദ്ദനമേറ്റു

അഴിയൂരിൽ സംഘർഷം ; ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവിനും ഉമ്മയ്ക്കും മർദ്ദനമേറ്റു
Dec 20, 2025 11:55 AM | By Kezia Baby

അഴിയൂർ: (https://vatakara.truevisionnews.com/) എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്ന അഴിയൂർ മേഖലയിൽ ലീഗ് പ്രവർത്തകനും ഉമ്മയ്ക്കും പരിക്കേറ്റു. ലീഗ് പ്രവർത്തകൻ അഴിയൂരിലെ വലിയ പറമ്പത്ത് സാദ്ദിക്ക് (25), ഉമ്മ സാജിദ (47) എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം രോഗിയായ ഉമ്മയെ ആശുപത്രിയിൽ കാണിച്ച് അഴിയൂർ ഹൈസ്കൂൾ ബിച്ച് റോഡിലെ വിട്ടിന്റെ മുറ്റത്ത് എത്തിയപ്പോൾ അഞ്ച് അംഗ എസ് ഡി പി ഐ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സാദ്ദിക്ക് പോലിസിന്ൽകിയ മൊഴിയിൽ പറഞ്ഞു.

സംഭവം അറിഞ്ഞ് പിടിച്ച് മാറ്റൻ ശ്രമിച്ച ഉമ്മയ്ക്കും പരിക്കേറ്റു.ആക്രമണത്തിൽ സാദ്ദിക്കിന്റെ തലയ്ക്കും കാൽ മുട്ടിനും പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിര ഗാന്ധി കോ ഓപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി എസ് സി പി ഐ ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തിൽ നിയുക്ത ലീഗ് മെബർ സാജിദ് നെല്ലോളിക്ക് മർദ്ദനമേറ്റിരുന്നു.

ഇതിന്റെ തുടർച്ചയായി എസ് ഡി പി ഐ നേതാവ് സാലിം പുനത്തിലിനും മർദ്ദനമേറ്റിരുന്നു. ചോമ്പാൽ പോലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വീട് കയറി യുത്ത് ലീഗ് പ്രവർത്തകനെയും ഉമ്മയെയും മർദ്ദിച്ച എസ് ഡി പി ഐ നടപടിയിൽ യുത്ത് ലിഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

A young man and his mother were beaten up after returning from treatment

Next TV

Related Stories
ഇടതുഭരണം ജനങ്ങൾക്ക് ബാധ്യത; പിണറായി ഭരണത്തെ തൂത്തെറിയാൻ നേരമായി- എംഎൽഎ എൻ. ഷംസുദീൻ

Dec 20, 2025 12:33 PM

ഇടതുഭരണം ജനങ്ങൾക്ക് ബാധ്യത; പിണറായി ഭരണത്തെ തൂത്തെറിയാൻ നേരമായി- എംഎൽഎ എൻ. ഷംസുദീൻ

പിണറായി സർക്കാരിനെതിരെ ജനവികാരം ഉയരണമെന്ന് എൻ....

Read More >>
വടകരയിൽ അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക്  ഗുരുതരമായ പരുക്ക്

Dec 19, 2025 02:11 PM

വടകരയിൽ അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായ പരുക്ക്

ബസ് സ്റ്റോപ്പിലിറങ്ങിയ വിദ്യാര്‍ത്ഥിനി ഗുരുതരമായ പരുക്ക്...

Read More >>
സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Dec 19, 2025 11:28 AM

സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മന്ത്രി പി എ മുഹമ്മദ് റിയാസ് ,സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്...

Read More >>
Top Stories

News Roundup