വടകര:(https://vatakara.truevisionnews.com/) തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ പാലയാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.
രാജ്യംകണ്ട ഏറ്റവും വലിയ സാമുഹിക സുരക്ഷാ പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനും രാഷ്ട്രപിതാവ് മഹാത്മജിയെ തമസ്‌കരിക്കാനും മോദി സർക്കാർ വലിയ ശ്രമങ്ങൾ നടത്തുകയാണെന്നും ഇതിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുംഅണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.കെ.റുഖിയ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ.ഹമീദ്, സി.ടി.കെ.ഭവിൻലാൻ, കുനിയിൽ ശ്രീധരൻ, കെ.വി.രവി, ദിൽഷ.കെ, കെ.പി.ദിനേശൻ, പ്രമോദ് മൂഴിക്കൽ, പി.കെ.റിനീഷ്, പ്രശാന്ത് കരുവഞ്ചേരി, വിഷ്ണു മുതുവീട്ടിൽ സി.വി.നബീസ, കെ.പി.രാജേഷ്, വി.കെ.നാരായണയൻ, അരക്കണ്ടി നാരായണൻ, ഷിജിന കുനിയിൽ, മിനി.വി.എം എന്നിവർ പ്രസംഗിച്ചു.
Protests flare up against the sabotage of the employment guarantee scheme

































.jpeg)







