വടകര: (https://vatakara.truevisionnews.com/) നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ച് മലയാള ചലച്ചിത്രത്തിന്റെ വ്യാകരണം മാറ്റി മറിച്ച അപൂർവ പ്രതിഭയെയായാണ് ശ്രിനിവാസന്റെ നിര്യാണത്തോടെ സമൂഹത്തിന് നഷ്ടമായതെന്ന് മുൻകെപിസിസി പ്രസിഡന്റ്മലയാള ചലച്ചിത്രത്തിന്റെ വ്യാകരണം മാറ്റി മറിച്ച പ്രതിഭ: മുല്ലപ്പള്ളി
ഏറെ സ്വഭാവ സവിശേഷതകളുള്ള പാട്യം സ്വദേശിയായ ശ്രീനിവാസനെ വർഷങ്ങളായി അടുത്തറിയാം. സിനിമയക്ക് പുറമേ രാഷ്ട്രീയം, പരിസ്ഥിതി, മണ്ണിനെയും മനുഷ്യനെയും എന്നിവ തുടങ്ങി എല്ലാ കാര്യങ്ങളിലും തെളിഞ്ഞ കാഴ്ചപ്പാടുകൾ പുലർത്തിയ വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് മുല്ലപ്പള്ളി അനുശോചനകുറിപ്പിൽ പറഞ്ഞു.
കൂത്തുപറമ്പിൽ ഒരു ഫിലിം സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആശയം പങ്കുവെക്കാൻ എഴുത്തുകാരൻ എം. മുകുന്ദന്റെ കൂടെ തന്റെ ചോന്പാലിലെ വീട്ടിൽ അദ്ദേഹം എത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ വ്യവസായ വളർച്ചാ കേന്ദ്രങ്ങളിൽ ഒന്ന് കൂത്തുപറന്പ് വലിയ വെളിച്ചത്ത് തുടങ്ങിയിരുന്നു. ഇവിടെ ഫിലിം ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ഏറ്റവും അനുയോജ്യ സ്ഥലമെന്നായിരുന്നു ഇരുവരും പറഞ്ഞത്.
ഫിലിം സിറ്റി എന്ന സ്വപ്നവുമായി ഏറെക്കാലം ശ്രീനിവാസനും മുകുന്ദനും മുന്നോട്ടു പോയെങ്കിലും അത് യഥാർത്ഥ്യമായില്ല. വലിയ നിക്ഷേപം സംഘടിപ്പിക്കാൻ കഴിയാതെ പോയതാണ് കാരണം. ശ്രീനിവാസൻ ഒരു പച്ചയായ മനുഷ്യനായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണെന്നും മുല്ലപ്പള്ളി അനുശോചനകുറിപ്പിൽ പറഞ്ഞു.
A talent that changed the meaning of cinema: Mullappally








































