Dec 23, 2025 10:21 AM

വടകര: ( https://vatakara.truevisionnews.com/ ) സർഗാലയ അന്താരാഷ്ട്ര ആർട്‌സ് ആൻ്റ് ക്രാഫ്റ്റ് ഫെസ്റ്റിവെൽ ഇരിങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ ഇന്ന് ആരംഭിക്കും. 300 കരകൗശല വിദഗ്‌ധരുടെ പങ്കാളിത്തം ഇത്തവണ മേളയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ബലാറസ്, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ജോർദാൻ, കസാഖ്സ്താൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ 15 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുമുള്ള കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും.

ഹരിയാനയിലെ സൂര്യകാന്ത് ബോണ്ട് വാൾ, പശ്ചിമ ബംഗാളിലെ അസിത് ഭരൻജന, രാജസ്ഥാനിലെ മുഹമ്മദ് ഷെരീഫ്, ന്യുഡൽഹിയിലെ മുഹമ്മദ് മത്തലൂബ്, ഷഹീൻ അഞ്ചും എന്നീ ദേശീയ കരകൗശല അവാർഡ് ശില്പ‌ഗുരു വിജയികൾ മേളയിൽ പങ്കെടുക്കും.

മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈ വിധ്യമേറിയ കലാപരിപാടികൾ, ഹാൻഡം തീം പവി ലിയൻ, ഹാൻഡ്‌ലും ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവിലിയൻ, വാഹന പ്രദർശനം, കളരി പ്രദർശനം, കുട്ടികൾ ക്കായുള്ള വിവിധ വിനോദോപാധികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

മേളയുടെ ഉദ്ഘാടനം 25ന് വൈകിട്ട് ആറിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ജില്ലാ കളക്ടർ സ് നേഹിൽ കുമാർ സിംഗ്, ഐ.എ.എസ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനു മാല എന്നിവർ പങ്കെടുക്കും. മേള ജനുവരി 11 വരെ തുട രും.ഇത്തവണ പ്രത്യേകമായി രാജസ്ഥാൻ ഭക്ഷ്യ വിഭവ ങ്ങൾ മേളയിൽ ഒരുക്കുന്നുണ്ട്.

Sargalaya International Arts and Craft Festival, Iringal Craft Village

Next TV

Top Stories










News Roundup






Entertainment News