വടകര:[vatakara.truevisionnews.com] മൂവിലവേഴ്സ് വടകരയുടെ ഡിസംബർ മാസ ചലച്ചിത്ര പ്രദർശന പരിപാടിയിൽ പ്രശസ്ത ഇറാനിയൻ പ്രതിരോധസിനിമാ സംവിധായകൻ ജാഫർ പനാഹിയുടെ പുതിയ ചിത്രം 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് പ്രദർശിപ്പിക്കും.
നാളെ വൈകുന്നേരം അഞ്ചുമണിക്ക് കോൺവെന്റ് റോഡിലെ സംഗീതഭാരതി ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
2025 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദെ ഓർ കരസ്ഥമാക്കിയ ഈ വർഷത്തെ ഏറ്റവും മികച്ച രാഷ്ട്രീയചിത്രമായ 'ഇറ്റ് വാസ് ജസ്റ്റ് ഏൻ ആക്‌സിഡന്റ് മലയാളം സബ് ടൈറ്റിലുകളോടെ കാണാം.
Jafar Panahi's 'It Was Just an Accident' to be screened in Vadakara







































