പ്രതിഷേധം; കണ്ടൽക്കാട് നശിപ്പിച്ചു തോട് കൈയേറ്റം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എസ്ഡിപിഐ

പ്രതിഷേധം; കണ്ടൽക്കാട് നശിപ്പിച്ചു തോട് കൈയേറ്റം കുറ്റക്കാർക്കെതിരെ നടപടി   സ്വീകരിക്കുക എസ്ഡിപിഐ
Dec 23, 2025 04:39 PM | By Kezia Baby

വടകര : (https://vatakara.truevisionnews.com/) നഗരസഭ വലിയ വളപ്പ് 45ആം വാർഡ് പുല്ലൻ കണ്ടത്തിനോട് ചേർന്ന കരയാങ്കണ്ടി തോട് നിലവിലുണ്ടായിരുന്ന കണ്ടൽ കാട് ഉൾപ്പെടെ ഉടുമ്പ് കീരി അപൂർവ ഇനം ശലഭങ്ങൾ മീനുകൾ ഉൾപ്പെടുന്ന പുഴയുടെ കൈവരിയാണ് ഈ വലിയ തോട് തിരെഞ്ഞെടുപ്പ് ദിവസം അധികാരികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ അന്നെ ദിവസത്തിന്റെ മറവിൽ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യവും വെയിസ്റ്റും മണ്ണും ഉൾപ്പെടെ ഇട്ട് ഭൂമാഫിയ തോട് മുഴുവനായും കയ്യേറി നികത്തുകയാണ്.

40 ഓളം കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോകുന്ന ഏകസ്രോതസ്സാണ് പുഴയുടെ കൈവരി തോട് പ്രസ്തുത തോട് നികത്തിയത് മൂലം പ്രദേശത്തുള്ള വീടുകളിൽ എല്ലാം മഴക്കാലത്ത് വെള്ളം കയറുകയും വെള്ളം കെട്ടിനിൽക്കുകയും കക്കൂസ് മാലിന്യം ഉൾപ്പെടെ പുറന്തള്ളുന്നത് മൂലം കിണറുകളിലെ കുടിവെള്ളം മലിനമാകുന്നത് ഇത് കാരണമാകും പ്രദേശത്ത് പകർച്ചവ്യാധി ഉൾപ്പെടെ മാരക രോഗങ്ങൾ പിടിപെടാൻ കാരണമാകും ഈ പ്രദേശത്ത് കഴിഞ്ഞ മൂന്നുമാസം മുമ്പ് പകർച്ചവ്യാധി പിടിപെട്ട് ഒരു സ്ത്രീ മരണപ്പെടുകയും ഇപ്പോൾ നിരവധി പേർക്ക് പനി റിപ്പോർട്ട് ചെയ്യുകയും ഹെൽത്ത് വിഭാഗത്തിന്റെ പരിശോധന ദിവസവും നടക്കുകയും

ചെയ്യുന്ന ഒരു പ്രദേശത്ത് പ്രദേശ വാസികളുടെ എതിർപ്പ് അവഗണിച്ച് അധികാരികളുടെ കൺമുന്നിൽ അനധികൃതമായി കയ്യേറി കണ്ടൽക്കാട് ഉൾപ്പെടെയുള്ള വലിയ തോട് നികത്തി ആവാസ വ്യവസ്ഥിതിക്ക് ഭീഷണി ഉയർത്തിയ സ്വകാര്യ വ്യക്തികൾക്കെതിരെ അടിയന്തിര നിയമനടപടി സ്വീകരിക്കുകയും തോട് പൂർവസ്ഥിതിയിലേക്ക് നിലനിർത്താൻ ആവശ്യമായ നടപടി അധികാരികൾ

സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് എസ്ഡിപിഐ മുക്കോല ഭാഗം ബ്രാഞ്ച് കമ്മിറ്റി പറഞ്ഞു. പ്രസിഡന്റ്‌ സാദിഖ് കെ പി , സെക്രട്ടറി നൗഫൽ സി വി , ഷമീർ കെ പി , ജസീൽ , അർഷാദ് പി കെ , മർഷാദ് , നിസ്താർ സി എ, അബ്ബാസ്‌ , ഷഫീഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

SDPI to take action against those guilty of encroachment

Next TV

Related Stories
ഒഴിവായത് ദുരന്തം; വടകര കരിമ്പനപ്പാലത്ത് ഷോപ്പിങ് സെന്റർ കെട്ടിടം തകർന്നു

Dec 23, 2025 01:01 PM

ഒഴിവായത് ദുരന്തം; വടകര കരിമ്പനപ്പാലത്ത് ഷോപ്പിങ് സെന്റർ കെട്ടിടം തകർന്നു

കരിമ്പനപ്പാലത്ത് ഷോപ്പിങ് സെന്റർ കെട്ടിടം...

Read More >>
ആദരം; ഡോ. എ കെ രാജനെ സാഹിത്യവേദി ആദരിച്ചു

Dec 23, 2025 11:45 AM

ആദരം; ഡോ. എ കെ രാജനെ സാഹിത്യവേദി ആദരിച്ചു

ഡോ. എ കെ രാജനെ സാഹിത്യവേദി...

Read More >>
സർഗാലയ ഒരുങ്ങി; വടകര ഇരിങ്ങലിൽ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം

Dec 23, 2025 10:21 AM

സർഗാലയ ഒരുങ്ങി; വടകര ഇരിങ്ങലിൽ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം

സർഗാലയ അന്താരാഷ്ട്ര ആർട്‌സ് ആൻ്റ് ക്രാഫ്റ്റ് ഫെസ്റ്റിവെൽ , ഇരിങ്ങൾ ക്രാഫ്റ്റ്...

Read More >>
അപകടം വിളിപ്പാടകലെ...; ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന് തീപിടിച്ചു

Dec 22, 2025 11:28 PM

അപകടം വിളിപ്പാടകലെ...; ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന് തീപിടിച്ചു

ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന്...

Read More >>
Top Stories










News Roundup






Entertainment News