കീഴൽ: മികവാർന്ന വിജയത്തിന്റെ അടയാളപ്പെടുത്തലുമായി കീഴൽ യുപി സ്കൂൾ. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയമാണ് കീഴൽ യുപി സ്കൂൾ കരസ്ഥമാക്കിയത്.


24 യുഎസ്എസും എട്ട് എൽഎസ്എസും നേടിയതിന്റെ ഭാഗമായി സ്‌കൂളിൽ അനുമോദന സദസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എം.വി.സൗമ്യ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ എക്സി.അംഗം വിജിത്ത്. ആർ അധ്യക്ഷത വഹിച്ചു. ജിജീഷ്. ആർ, ഫഹദ് കീരംകോട്ട്, അനുപമ. കെ.കെ, ശ്രീജൻ.കെ എന്നിവർ സംസാരിച്ചു. മധുരവിതരണവും ആഹ്‌ലാദ റാലിയും നടന്നു
Keezhal UP School marks excellence scholarship exames