വടകര : (vatakara.truevisionnews.com) എസ് എൻ ഡി പി യോഗം വടകര യൂണിയൻ ശാശ്വതികാനന്ദസ്വാമിയുടെ സമാധിവാർഷിക ദിനാചരണം ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കൗൺസിലർ വിനോദൻ മാസ്റ്റർ സ്വാഗതം പറഞ്ഞ വേദിയിൽ യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷം വഹിച്ചു.
വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് കൊണ്ടുവന്നത് ശാശ്വതികാനന്ദ സ്വാമികളാണെന്ന് പ്രസിഡണ്ട് എം.എം.ദാമോദരൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവേ പറഞ്ഞു.വനിത സംഘം സെക്രട്ടറി ഗീത രാജീവ്,ചന്ദ്രൻ പീറ്റക്കണ്ടി എന്നിവർ അനുസ്മരണ ആശംസ നടത്തിയ വേദിയിൽ യോഗം കൗൺസിലർ ജയേഷ് വടകര നന്ദിയും പറഞ്ഞു.
Saswathikananda Swami Samadhi anniversary organized Vadakara