വടകര: ഓപ്പറേഷൻ സിന്ദുറിൽ പങ്കെടുത്ത സൈനികൻ വടകര ബേങ്ക് റോഡ് സ്വദേശി ലിജിനെ അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റി ആദരിച്ചു.
ലിജിന്റെ വസതിയിൽ നടന്ന ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് പി.പി. ശശിധരൻ ലിജിനെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി കെ.ശശികുമാർ ഉപഹാരം സമർപ്പിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർമാരായ ലജീഷ് കുമാർ വടകര, സുരേഷ് ബാബു പയംകുറ്റിമല റോഡ് എന്നിവർ പങ്കെടുത്തു.
Soldier who participated Operation Sindoor honored