ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി റഹ്മാനിയ്യ അറബിക് കോളേജിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. നാലു വർഷ ഡിഗ്രി പ്രോഗ്രാമായ ബി. എ അഫ്‌സലുൽ ഇൻ അറബിക് ഓണേഴ്‌സ് കോഴ്‌സിന് ചേർന്ന വിദ്യാർത്ഥികൾക്ക് 2025-26 അധ്യയന വർഷത്തെ പഠനാരംഭം ശ്രദ്ധേയമായി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഗവൺമെന്റ് -എയ്‌ഡഡ് -സ്വാശ്രയ കോളേജുകളിൽ നടന്ന എഫ്.വൈ.യു.ജി.പി. പ്രോഗ്രാമുകളുടെ സംസ്ഥാന തല ഉദ്ഘാടനം വിജ്ഞാനോത്സവം എന്ന പേരിൽ ഓൺലൈൻ ആയി വിദ്യാർഥികൾക്ക് സംപ്രേഷണം ചെയ്തു.


എഫ്. വൈ. യു. ജി.പി. കോളേജ് തല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്‌ദുസമദ് മാസ്റ്റർ അധ്യക്ഷനായി. കോഡിനേറ്റർ യൂനുസ് റഹ്മാനി, സാലിം ഹസനി, റാഷിക് ദാരിമി, ഷഹീർ ഹസനി, റഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു.
Knowledge Festival organized Kadameri Rahmaniya arabic college