വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികൾ -എൻ.സുബ്രഹ്മണ്യൻ

വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികൾ -എൻ.സുബ്രഹ്മണ്യൻ
Aug 21, 2025 01:15 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികളായിരുന്നുവെന്ന് ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ. വിദ്യാഭ്യാസരംഗത്തും വിവരസാങ്കേതിക രംഗത്തും രാജ്യത്തെ വികസന കുതിപ്പിലേക്ക് നയിച്ചത് രാജീവ് ഗാന്ധി തുടങ്ങിവച്ച നയങ്ങളായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോറോട് മലോൽമുക്കിൽ നടന്ന ചടങ്ങിൽ കെ.പി.ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. വടകര ബ്ലോക്ക് ചെയർമാൻ കെ.കെ.മുരുകദാസ്, അഡ്വ. ഐ.മുസ സെക്ട് കുറുന്തോടി, ടി.വി.സുധീർകുമാർ, കെ.പി.അമ്മുക്കുട്ടി, എസ്.മോഹനൻ, വാസു കുന്നിക്കാവിൽ, കെ.ഗോപാലകൃഷ്ണൻ, ഇ.ഗിരിജൻ, അഭിരാം പ്രകാശ്, കാർത്തിക് ചോറോട് എന്നിവർ സംസാരിച്ചു.

NSubramanian says Rajiv Gandhi reform measures laid the foundation for the development boom in the country

Next TV

Related Stories
സ്മരണ പുതുക്കി; മൂടാടി ദാമോദരൻ അനുസ്മരണവും പുസ്തക പ്രകാശനവും വടകരയിൽ നടന്നു

Mar 24, 2026 01:25 PM

സ്മരണ പുതുക്കി; മൂടാടി ദാമോദരൻ അനുസ്മരണവും പുസ്തക പ്രകാശനവും വടകരയിൽ നടന്നു

മൂടാടി ദാമോദരൻ അനുസ്മരണവും പുസ്തക പ്രകാശനവും വടകരയിൽ...

Read More >>
വടകരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; ആവേശമായി ഉദ്ഘാടനം

Mar 24, 2026 01:10 PM

വടകരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; ആവേശമായി ഉദ്ഘാടനം

വടകരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്...

Read More >>
എല്ലാ സര്‍വേക്കും അപ്പുറം വോട്ടര്‍മാര്‍; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:42 AM

എല്ലാ സര്‍വേക്കും അപ്പുറം വോട്ടര്‍മാര്‍; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമ സഭ തെരഞ്ഞെടുപ്പ്, കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
Top Stories