വടകര:(vatakara.truevisionnews.com) സ്‌കൂളിന്റെ ബാഹ്യ സൗന്ദര്യമല്ല ആന്തരികമായ പഠനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് ഷാഫി പറമ്പിൽ എംപി. വടകരയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ റാണി പബ്ലിക് സ്‌കൂളിൽ ടോപ്പേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ മുതൽകൂട്ട് വിദ്യാർഥികളാണെന്നും പൂർവ വിദ്യാർഥികൾ അത് തെളിയിച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വിദ്യാർഥികൾ സ്‌കൂളിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിഎ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി ഡോ.ഷമീൽ ഉസ്മാൻ മൊയ്തു റാണിയിലെ തന്റെ അനുഭവം പങ്കുവച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ.സ്വരൂപ്, പിടിഎ വൈസ് പ്രസിഡന്റ് അനു.സി എന്നിവർ സംസാരിച്ചു.
സ്‌കൂൾ സെക്രട്ടറി വി.ആർ.പ്രതാപ് വിശിഷ്ടാതിഥികളെ ആദരിച്ചു. പൂർവിദ്യാർഥിനിയായ അഷീല ഷാഫി പറമ്പിൽ, മാനേജ്മെന്റ് പ്രതിനിധികളായ അഞ്ജലി, രമ്യ, ചിത്ര, പ്രഥമാധ്യാപികമാരായ പ്രസീത, ഷേർളി, ബിന്ദു ചേതന എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഗീതാലക്ഷ്മി സത്യനാഥൻ സ്വാഗതവും ഹൃദ്യ.എച്ച് നന്ദിയും പറഞ്ഞു
Shafi Parambil MP says priority should be given to internal learning, not the external beauty of the school































.jpeg)









