Aug 31, 2025 11:07 AM

ആയഞ്ചേരി: (vatakara.truevisionnews.com)കോഴിക്കോട് ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ ചെയ്യാനുള്ള ക്ലോറിൻ പൗഡർ ശുചിത്വ വളണ്ടിയർമാർക്ക് വിതരണം ചെയ്തു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ.സുരേന്ദ്രൻ ക്ലോറിൻ പൗഡർ വിതരണം ചെയ്തു.

കെട്ടിക്കിടക്കുന്ന മലിന ജലാശയത്തിൽ മാത്രമല്ല കിണറുകളിലും, കുളങ്ങളിലും അമീബിക്ക് മസ്തിഷ്ക ജ്വരത്തിൻ്റെ അമീബയുണ്ടെന്ന് മൂന്ന് വയസുള്ള ഒരു കുട്ടിക്ക് വന്നതിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാലാണ് 30,31 തിയ്യതികളിലായി കുടുംബശ്രീയുടെയും നാട്ടുകാരുടെയും സഹായത്തോടെ പൊതുകിണറുകൾ ഉൾപ്പെടെ മുഴുവൻ കിണറുകളും ക്ലോറിൻ ചെയ്യുന്നത്.

ജലജന്യരോഗങ്ങളായ ഈക്കോളി ബാക്റ്റീരിയെയും, കോളിഫോം ബാക്റ്റീരിയെയും മഞ്ഞപ്പിത്തത്തെയും ചെറുക്കാൻ കൂടി ക്ലോറിനേഷൻ സഹായിക്കുമെന്ന് മെമ്പർ പറഞ്ഞു. നാരായണക്കുറുപ്പ് കുളങ്ങരത്ത്, ജെ എച്ച് ഐ നൂറ ഫാത്തിമ, ആശാ വർക്കർ ടി.കെ റീന, സി ഡി എസ് മെമ്പർ മാലതി ഒന്തമ്മൽ,മോളി പട്ടേരിക്കുനി, ദീപ തിയ്യർ കുന്നത്ത്, രഷില എള്ളോടി, മേഘ പൊട്ടൻ്റെ വിട, നിഷ നുപ്പറ്റ വാതുക്കൽ, ഷൈനി കുറ്റിക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.


Amoeba is immune to encephalitis all wells in Mangalad 13th ward will be chlorinated

Next TV

Top Stories










News Roundup






//Truevisionall