ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരിയിലെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എം എൽ എൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നിവേദനം നൽകി റോഡ് സംരക്ഷണ സമിതി. ആയഞ്ചേരി -പുറമേരി പഞ്ചായത്തിലൂടെ കടന്ന് പോകുന്നതും രണ്ട് പൊതുമരാമത്ത് റോഡുകളുമായി ബന്ധിപ്പിക്കുന്നതുമായ ഒരു പ്രധാന ഗ്രാമീണ റോഡാണ് മുക്കടത്തും വയൽ തെക്കെ തറമൽ കല്ലുംപുറം റോഡ്.
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡ് നവീകരണ പ്രവൃത്തികൾ നടക്കാത്തതിനാൽ ഇതിലൂടെയുള്ള ഗതാഗതം പ്രയാസമായിരിക്കുകയാണ് പ്രദേശവാസികൾക്ക്. വടകര, കുറ്റ്യാടി, കക്കട്ട് തുടങ്ങിയ ടൗണുകളിലേക്ക് പോകുന്ന യാത്രക്കാർ ഈ റോഡിനേയാണ് ആശ്രയിക്കുന്നത്. വയൽപ്രദേശത്തിലൂടെ കടന്ന് പോകുന്ന റോഡ് തീരെ ഉയരമില്ലാത്തതിനാൽ മഴക്കാലമായാൽ വെള്ളം കയറി യാത്ര മുടങ്ങും.




നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ ഇതിലൂടെയാണ് കടന്ന് പോകുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും പാലം പുതുക്കി പണിയുന്നതിനോ റോഡ് നവീകരണത്തിനോ ആവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിൻ്റെയും പാലത്തിൻ്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതി ജനറൽ കൺവീനർ വി.കെ. ബഷീർ മാസ്റ്ററാണ് കുറ്റ്യാടി എം.എൽ എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നിവേദനം നൽകിയത്. സി.പി. നിധീഷ്, ടി.ടി. ശ്രീധരൻ, നിഖിൽ ടി.വി. ഹമീദ് കെ. എന്നിവർ പങ്കെടുത്തു
Road protection committee submits a petition to KP Kunjhammad Kutty Master regarding the poor condition of the road in ayancheri