ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് ഓണചന്തയ്ക്ക് തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക പി എം അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപ്പന മീത്തലെ പീടിയേക്കൽ മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി കുഞ്ഞിരാമൻ മാസ്റ്റർ, സജിത്ത് എന്നിവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്സൺ ഷിജില സ്വാഗതം ആശംസിച്ചു.




Kudumbashree CDS Onachantha begins in Ayanchery Panchayath