Sep 9, 2025 10:31 AM

ഓർക്കാട്ടേരി: (vatakara.truevisionnews.com) ഓർക്കാട്ടേരി മാർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു.വിപുലമായ സദ്യയും ഓണ മത്സരം കൊണ്ട് ശ്രദ്ധേയമായി. യൂത്ത്/വനിതാ വിംഗ് ഉൾപ്പെടെ വ്യാപാരികൾ മത്സരത്തിൽ പങ്കെടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു.

ഓർക്കാട്ടേരി ടൗണിൽ ശുചീകരണം നടത്തുന്ന ഗ്രാമപഞ്ചായത്ത് തൊഴിലാളികളെ ആദരിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി എൻ കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ സന്തോഷ് കുമാർ,എറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത്,ബ്ലോക്ക് മെമ്പറരായ കോട്ടയിൽ രാധാകൃഷ്ണൻ, എ കെ ഗോപാലൻ,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷക്കീല ടീച്ചർ ഇങ്ങോളി ,മെമ്പർമാരയ ദീപ്രാജ് മാസ്റ്റർ എൻ എം ബിജു , കെ. വി. വി ഇ എസ് ഭാരവാഹികളായ ഹരീഷ് ജയരാജ് റിയാസ് കുനിയിൽ, ഹമീദ് കിടഞ്ഞി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.ക്കെ കുഞ്ഞബ്ദുള്ള, എൻ വേണു, , പി. പി ജാഫർ, എൻ ബാലകൃഷ്ണൻ മാസ്റ്റർ, രാജഗോപാൽ രയരോത്ത്, പ്രഭീഷ് ആദിയൂർ , ഒ കെ വാസു, കെ. കെ അമ്മദ്, ഇല്ലത്ത് ദാമോദരൻ മാസ്റ്റർ, രാജീവൻ ആശാരി മീത്തൽ ,എം കെ കുഞ്ഞിരാമൻ,എ കെ ബാബു,രവി, ഒ.മഹേഷ് കുമാർ , കിരൺ ജിത്ത്, കെ.പി സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. കെ പ്രഭാകരൻ നന്ദി പറഞ്ഞു.

Orkattery Merchants Association Onam celebrations and Onam Sadya were remarkable

Next TV

Top Stories










News Roundup






//Truevisionall