വടകര: (vatakara.truevisionnews.com) വടകര നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ പാർക്ക് കോൺഫറൻസ് ഹാളിൽ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എം ബിജു അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷൻ പി സജീവ്‌കുമാർ, സാക്ഷരതാമിഷൻ നോഡൽ പ്രേര ക് എം ഷാജി, വിജ്ഞാനകേരളം കമ്യൂണിറ്റി അംബാസഡർ വി കെ ശരണ്യ, വിജ്ഞാന കേരളം ജില്ലാ കോ ഓഡിനേറ്റർ പി ജി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഇ ജി ഹരിപ്രസാദ് സ്വാഗതവും കെ വി അഞ്ജു നന്ദിയും പറഞ്ഞു. വട കര നഗരസഭ വിജ്ഞാന കേരള ത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തൊഴിൽ മേള 13ന് ടൗൺഹാളിൽ നടക്കും.
Skill development class organized for PG students