തിരുവള്ളൂർ: (vatakara.truevisionnews.com) തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ എസ് വൈ എസ് കുടിവെള്ള പദ്ധതി 2025ൻ്റെ ഭാഗമായി എസ് വൈ എസ് വടകര സോൺ വാട്ടർ കൂളർ സ്ഥാപിച്ചു. ഡോക്ടർ പി കെ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബഷീർ സഅദി അധ്യക്ഷത വഹിച്ചു.
ഡോക്ടർ ചെറിയാൻ (മെഡിക്കൽ ഓഫീസർ) മുജീബുറഹിമാൻ ഹെൽത്ത് സൂപ്പർ വൈസർ ആശംസകൾ അർപ്പിച്ചു. തിരുവള്ളൂർ ഹെൽത്ത് ഇൻസ്പെക്ടർ മിനി കുഞ്ഞബ്ദുള്ള ഹാജി, പൊന്നാരത്തുമ്മൽ സി കെ മുഹമ്മദ്, പി ആർ മുഹമ്മദലി, മുഹമ്മദലി പൂളക്കണ്ടി എന്നിവർ പങ്കെടുത്തു.




എല്ലാ മാസവും സൈക്യാട്ടിക് ഒ പിയിൽ നടത്തുന്ന സൗഹൃദചായയുടെ ഭാഗമായി ആശുപത്രിയിലെത്തിയ മുഴുവനാളുകൾക്കും ചായയും പലഹാരങ്ങളും നൽകി. സാന്ത്വനം കോർഡിനേറ്റർ ഇസ്മായിൽ ചെമ്മരത്തൂർ സ്വാഗതവും ജാഫർ തിരുവള്ളൂർ നന്ദിയും പറഞ്ഞു.
SYS installs water cooler at Thiruvallur Health Center