വില്യാപ്പള്ളി: (vatakara.truevisionnews.com) കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ കെ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. എം.ബാലൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എം.സുരേന്ദ്രൻ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ,വി എം രാജൻ, പി.എംശ്രീധരൻ, വി.എം.വിജയൻ എന്നിവർ സംസാരിച്ചു.




പ്രസിഡണ്ടായി സാജിദ് മുണ്ട്യാട്ട്, വൈസ് പ്രസിഡണ്ടുമാരായി ലിജീഷ് കെ.കെ, ഷിജിത്ത് പി.കെ, സെക്രട്ടറിയായി വിയം വിജയൻ, ജോയിൻ സെക്രട്ടറിമാരായി കെ.പി. സജീവൻ, പി.യം.ഗിരീഷ് എന്നിവരെ മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു
Kerala Pravasi Sangham organized a regional convention in Mayyanur